ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാനകാതെ ഭാര്യ
റോം : ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാനകാതെ ഭാര്യ. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനാണ് ഭര്‍ത്താവ് മരിച്ചത്. രോഗം ബാധിച്ചതോടെ അപ്പാര്‍ട്ടുമെന്റ് വിട്ടു പുറത്തിറങ്ങാതിരിക്കാന്‍ അധികൃതര്‍ ഇരുവരെയും ക്വാറന്റൈന് ചെയ്തിരുന്നു. തുടര്‍ന്ന് ക്വാറന്റൈന് കാലാവധി കഴിയാത്തതിനാല്‍ ഇരുവരെയും അധികൃതര്‍ക്ക് വീട്ടിലേയ്ക്ക് പ്രവേശിക്കാനായിട്ടില്ല. ബാല്‍ക്കണിയില്‍ നിന്ന് പൊട്ടിക്കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോലും ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ലെന്നാണ് വിവരം.
എന്നാല്‍ രോഗം സ്ഥിരികരിച്ചതിന് പിന്നാലെ ഇയാളോട് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതിന് വിസമ്മതിക്കുകയായിരുന്നു. അതാണ് ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രാദേശിക സമയം ബുധനാഴ്ച ക്വാറന്റൈന് കാലാവധി കഴിയും വരെ വീട്ടില്‍ കയറാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍ക്കും മൃതദേഹത്തിന് അടുത്ത് എത്താന്‍ സാധിക്കില്ല.
Comments are closed.