കൊറോണ : ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു
ഇടുക്കി: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുമുള്ള പ്രവേശനമാണ് നിരോധിച്ചത്. കൂടാതെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനകത്തുള്ള തേക്കടിയിലെ ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്പുകള്‍, ഗസ്റ്റ് ഹൗസുകളുടെ സേവനം എന്നിവയാണ് മാര്‍ച്ച് 31 വരെ നിരോധിച്ചത്.
ഇരവികുളം ദേശീയോദ്യാനത്തിലേക്കും പ്രവേശനമുണ്ടാവില്ല. തേക്കടിയിലെ ബോട്ടിംഗിനായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിദേശ വിനോദ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. അതേസമയം നിലവില്‍ ഇടുക്കിയില്‍ തങ്ങുന്ന വിദേശികള്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. മൂന്നാറിലും വാഗമണ്ണിലുമെത്തുന്ന വിനോദ സഞ്ചാരികള്‍ നിര്‍ബന്ധമായും മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കയ്യില്‍ കരുതണം. ഇത് ഉറപ്പാക്കണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും, ഹോട്ടലുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Comments are closed.