അസം സ്വദേശിയായ ബാലികയെ കടത്തി കൊണ്ട് വന്ന് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: അസം സ്വദേശിയായ ബാലികയെ നാടുകാണിക്കാനെന്ന വ്യാജേന കടത്തി കൊണ്ട് വന്ന് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റിലായി. പെണ്‍കുട്ടിയെ താമസിപ്പിച്ച ക്വാര്‍ട്ടേഴ്‌സില്‍ നിരവധി പേര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്.

തുടര്‍ന്ന് അസം റുബായ് കാവന്‍ സ്വദേശികളായ ബദ്‌റുല്‍ അമീന്‍(36), ഭാര്യ മജീദ ഖാത്തൂന്‍(36), കുട്ടിയെ പീഡിപ്പിച്ച ക്വാര്‍ട്ടേഴ്‌സ് ഉടമ എടരിക്കോട് കഴുങ്ങില്‍ മുഹമ്മദ് അലി (56) എന്നിവരേയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ീഡിപ്പിച്ച അഞ്ച് പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിരുന്നു. അതില്‍ ഒരാളാണ് ക്വാര്‍ട്ടേഴ്‌സ് ഉടമ മുഹമ്മദ് അലി. മറ്റുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരില്‍ അയല്‍വാസികളായ അസം ദമ്പതികള്‍ കൊണ്ട് വന്നത്. പിന്നീട് പലര്‍ക്കായി കാഴ്ച്ച വെക്കുകയായിരുന്നു.

അസം സ്വദേശികളായ പുരുഷനും സ്ത്രീയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത്. ഇവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതേസമയം പ്രതികളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി പെണ്‍കുട്ടിയെ അസമില്‍ നിന്നെത്തിക്കുകയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയര്‍മാന്‍ അറിയിച്ചു.

Comments are closed.