ദില്ലി കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി ; രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച

ദില്ലി: ദില്ലി കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയതിനു പിന്നാലെ രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. അതേസമയം കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാന്‍ ദില്ലി പോലീസിന് കഴിഞ്ഞു.

ഡോണള്‍ഡ് ട്രംപിന്റെ ദില്ലിയിലെ പരിപാടികള്‍ ഒഴിവാക്കി താന്‍ കലാപം നിയന്ത്രിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു എന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്നലെ ഇറങ്ങിപോവുകയായിരുന്നു.

Comments are closed.