രാജ്യത്ത് ആദ്യകോവിഡ് 19 മരണം സ്ഥിരീകരിച്ചു ; ഉംറ കഴിഞ്ഞെത്തിയ കര്‍ണാടക സ്വദേശിയാണ് മരിച്ചത്
സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുെസെന് സിദ്ദിഖി(76)ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മരിച്ച ഇദ്ദേഹം ഫെബ്രുവരി 29നാണ് സൗദിയില്‍ നിന്ന് തിരിച്ചെത്തിയത്. അതേസമയം കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 19. ഇറ്റലിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ആള്‍ക്ക് പ്രാഥമിക പരിശോധനയില്‍ െവെറസ് ബാധ കണ്ടെത്തി.
എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. 4180 പേര് നിരീക്ഷണത്തിലാണ്. 3910 പേര് വീട്ടിലും 270 പേര് ആശുപത്രിയിലും. 1337 സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 953 ഫലം നെഗറ്റീവാണ്. ഇന്നലെ 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 33 പേര്‍ക്ക് രോഗം ഇല്ലെന്നു കണ്ടെത്തി. 900 പേര് പുതുതായി നിരീക്ഷണത്തിലുണ്ട്. ഇറ്റലിയില്‍നിന്നു വന്ന പത്തനംതിട്ട, റാന്നി സ്വദേശികള്‍ യാത്ര ചെയ്ത ദോഹ വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ് തൃശൂരില്‍ രോഗം സ്ഥിരീകരിച്ച 21 വയസുള്ള പുരുഷന്.
മാര്‍ച്ച് ഏഴിനാണ് ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന തൃശൂര്‍ ജില്ലയില്‍നിന്നുളള 11 പേരും നിരീക്ഷണത്തിലായിരുന്നു. ഈ കൂട്ടത്തില്‍ െഹെ റിസ്ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച നാലുപേര്‍ക്കും രോഗമില്ലെന്നു കണ്ടെത്തി. എന്നാല്‍ ആലപ്പുഴ ജില്ലയില്‍നിന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ച നാല് സാമ്പിളുകള്‍ കൂടി നെഗറ്റീവാണ്. ഇന്നലെ പുതുതായി 33 പേരെക്കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി.
അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ 16 പേരെക്കൂടി ആശുപത്രി നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൂടി ഐസോലേഷന് സംവിധാനം ആരംഭിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെ വന്നിറങ്ങിയ 3135 രാജ്യാന്തരയാത്രക്കാരില് സംശയം തോന്നിയ 18 പേരെയാണ് മെഡിക്കല്‍ കോളേജിലേക്കും മുവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കും അയച്ചത്.
Comments are closed.