എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേയ്ക്ക്
ന്യൂഡല്‍ഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ മാസം 26-നാണു തെരഞ്ഞെടുപ്പ്. അതിനാല്‍ വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 55 രാജ്യസഭാ സീറ്റിലേക്ക് ഒമ്പതു സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
നീരജ് ഡാംഗി (രാജസ്ഥാന്), ദിഗ്വിജയ് സിങ്, ഫൂല് സിങ് ബരായ (മധ്യപ്രദേശ്), കെ.ടി.എസ്. തുള്‍സി (ഫൂലോ ദേവി നേതം (ഛത്തീസ്ഗഡ്), ഷഹസാദ അന്‍വര്‍ (ഝാര്‍ഖണ്ഡ്), രാജീവ് സതവ് (മഹാരാഷ്ട്ര), കെന്നഡി കോര്‍ണേലിയൂസ് ഖിയം (മേഘാലയ) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ് വേണുഗോപാല്‍. രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് െപെലറ്റ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. എന്നാല്‍ ബി.ജെ.പി. ഇന്നലെ അഞ്ചു സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു. രാമചന്ദ്ര ജംഗ്ര, ദുഷ്യന്ത് കുമാര്‍ ഗൗത, (ഹരിയാന) ഇന്ദു ഗോസ്വാമി, ഡോ. സുമേര്‍ സിങ് (ഹിമാചല്‍ പ്രദേശ്), ഭഗവത് കാരാട് (മധ്യപ്രദേശ്) എന്നിവരാണു രണ്ടാം പട്ടികയില്‍ വരുന്നത്.
Comments are closed.