മുപ്പതുകാരിയെ തോട്ടില്‍ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം
തലശ്ശേരി: മുപ്പതുകാരിയായ ഭര്‍തൃമതിയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ തോട്ടില്‍ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തില്‍ മുക്കിക്കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് തലശ്ശേരി ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. 2017 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30 ഓടെ മത്സ്യം വാങ്ങാന്‍ പോവുകയായിരുന്ന പെരിങ്ങത്തൂര്‍ കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയില്‍ സി.കെ.റീജയെ വഴിയരികില്‍ ഒളിച്ചു നിന്ന പ്രതി പെരിങ്ങത്തൂര്‍ പുളിയനമ്പ്രത്തെ വലിയ കാട്ടില്‍ കെ.പി.അന്‍സാര്‍ (29) കടന്നു പിടിക്കുകയും ചെറുത്തപ്പോള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് മല്‍പ്പിടിത്തത്തിനിടെ തോട്ടിലേക്ക് വീണ് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായ ആഭരണം അഴിച്ചെടുത്ത് വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെരിങ്ങത്തൂര്‍, കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയില്‍ കുഞ്ഞിരാമന്റെയും ചീരൂട്ടിയുടെയും ഒന്‍പത് മക്കളില്‍ ഇളയവളായിരുന്നു റീജ.
പുളിനാമ്പ്രം ചാച്ചേരി താഴെക്കുനിയില്‍ സി.ടി.കെ.ഗോപിയാണ് ഭര്‍ത്താവ്. സ്വാതി, സൗരവ് എന്നിവര്‍ മക്കള്‍. അതേസമയം കേസില്‍ ജഡ്ജ് പി.എന്‍.വിനോദ് ആണ് ശിക്ഷിച്ചത്. പിഴത്തുക ബന്ധുക്കള്‍ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് അനുഭവിക്കണം.
Comments are closed.