കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതി
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന് മില്‍ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 439 രൂപ വര്‍ദ്ധിച്ച് 9,960 രൂപയും ഉണ്ട കൊപ്രയ്ക്ക് 380 രൂപ വര്‍ദ്ധിച്ച് 10,300 രൂപയുമാകുന്നതാണ്.
തുടര്‍ന്ന് വര്‍ദ്ധനയിലൂടെ മില്‍ കൊപ്രയ്ക്ക് ഉത്പാദന വിലയുടെ 50 ശതമാനവും ഉണ്ട കൊപ്രയ്ക്ക് 55 ശതമാനവും കര്ഷകന് ലാഭം കിട്ടുമെന്നും വിലയിടിവ് മൂലം ബുദ്ധിമുട്ട് നേരിടുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും കേര കര്‍ഷകരെ സഹായിക്കാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
Comments are closed.