മദ്യശാലകള്‍ ഉള്‍പ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. അതിനാല്‍ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകള്‍ ഉള്‍പ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Comments are closed.