കോട്ടയത്ത് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം: കോട്ടയത്ത് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയ എഴുപതുകാരനും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയുമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ജില്ലയില്‍ നിലവില്‍ ഇതുവരെ 11 പേരാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധനയ്ക്കയച്ച 68 സാംപിളുകളില്‍ 27 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ജില്ലയില്‍ ഇതുവരെ നാലു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇടുക്കി സ്വദേശിനി ആദ്യം പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ 1051 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

Comments are closed.