പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കൂട്ടി
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്രം കൂട്ടി. അതേസമയം പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയും കുറഞ്ഞു. 72 രൂപ ഒരു പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില.
ഡീസലിന് 66 രൂപ 21 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 73.29 ആകുമ്പോള്‍ ഡീസലിന് 67 രൂപ 49 പൈസയാണ്. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒന്നേമുക്കാല്‍ രൂപയുടെ വീതം കുറവാണുണ്ടായത്. അതേസമയം അന്താരാഷ്ട്ര വേദിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 35 ഡോളറിന് മുകളിലായി.
Comments are closed.