ഫെയ്സ്ലിഫ്റ്റ് ക്യാപ്ച്ചറിനെ റഷ്യന്‍ വിപണിയില്‍ പുറത്തിറക്കി റെനോ
പരിഷ്ക്കരിച്ച പുതിയ ഫെയ്സ്ലിഫ്റ്റ് ക്യാപ്ച്ചറിനെ റഷ്യൻ വിപണിയിൽ പുറത്തിറക്കി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ.
റഷ്യയിൽ വിൽപ്പനക്കെത്തുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലും ഇന്ത്യയിൽ വിപണിയിലെ ക്യാപ്ച്ചറും B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിലും, 2020 ഫെയ്സ്ലിഫ്റ്റിന് അടിവരയിടുന്നത് റെനോ അർക്കാനയാണ്.
ക്യാപ്ച്ചർ ഫെയ്സ്ലിഫ്റ്റിന് പുതിയ രൂപത്തിലുള്ള അലോയ് വീലുകൾ, ഗ്രില്ലിലേക്കും ബമ്പറിലുമുള്ള നേരിയ മാറ്റങ്ങൾ തുടങ്ങിയ സൂക്ഷ്മമായ കോസ്മെറ്റിക് നവീകരണങ്ങളും ലഭിക്കുന്നു.
എന്നിരുന്നാലും അർക്കാന എസ്യുവി-കൂപ്പെയിലൂടെ അരങ്ങേറ്റം കുറിച്ചതും പരിഷ്ക്കരിച്ചതുമായ “കൂടുതൽ നൂതനവുമായ” B0 + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതുക്കിയ മോഡൽ എത്തുന്നതെന്ന് ബ്രാൻഡ് വെളിപ്പെടുത്തുന്നു.
ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങൾ വാഹനത്തിന് സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ഫെയ്സ്ലിഫ്റ്റ് പതിപ്പും ഇന്ത്യൻ വിപണിയിൽ ചുവടുവെച്ചേക്കാം. 1.5 ലിറ്റർ K9K ഡീസൽ എഞ്ചിൻ റെനോ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കില്ല. അതിനാൽ രാജ്യത്ത് ഇനി മുതൽ ഒരൊറ്റ പെട്രോൾ എഞ്ചിനിൽ മാത്രമാകും എത്തുക.
അതായത് 1.5 ലിറ്റർ പെട്രോൾ യൂണിറ്റായിരിക്കും ഇനി റെനോ ക്യാപ്ച്ചറിൽ വാഗ്ദാനം ചെയ്യുക. റഷ്യൻ പതിപ്പിന് സമാനമായ നവീകരണങ്ങൾ നിലനിർത്തിയാകും വാഹനം ഇന്ത്യയിലേക്ക് എത്തുക. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡസ്റ്ററിൽ അവതരിപ്പിച്ച പുതിയ 156 bhp, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം പുതിയ ക്യാപ്ച്ചറും വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പുതിയ എഞ്ചിൻ ഡയറക്ട്-ഇഞ്ചക്ഷനും ടർബോചാർജിംഗും ഉൾക്കൊള്ളുന്നു. ഒപ്പം ഡസ്റ്റർ ലൈനിൽ അവതരിപ്പിക്കുകയും ചെയ്യും. 2020 ഡസ്റ്ററും ഉടൻ വിപണിയിലേക്ക് എത്തും.
പുതുക്കിയ ആർക്കിടെക്ചർ റഷ്യയിലെ വിപണിയിലെ നിരവധി മോഡലുകൾക്ക് അടിവരയിടുന്നതിനാൽ പുതുക്കിയ ക്യാപ്ച്ചറിന്റെ B0 + പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് എത്തില്ല. ആഭ്യന്തര വിപണിയിൽ, B0 പ്ലാറ്റ്ഫോമാണ് കൂടുതൽ അനുയോജ്യം. ഒന്നാംതലമുറ ഡസ്റ്റർ, നിസാൻ കിക്ക്സ് തുടങ്ങിയ വാഹനങ്ങളിലും ഇതാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒന്നാം തലമുറ ഡസ്റ്ററോ അർക്കാനയോ ഇന്ത്യയിലേക്ക് എത്തില്ലെന്ന് ഉറപ്പായതിനാൽ നവീകരിച്ച B0 + ലേക്ക് നീങ്ങുന്നത് നിർമ്മാതാവിന് സാമ്പത്തിക ലാഭം ഉണ്ടാക്കിയേക്കില്ല. ഡസ്റ്റർ എസ്യുവിയേക്കാൾ ഉയർന്ന മോഡലാണെങ്കിലും വിപണിയില്‍ ക്യാപ്ച്ചറിനെക്കാളും സ്വാധീനം റെനോയുടെ തന്നെ ഡസ്റ്റര്‍ എസ്യുവി ചെലുത്തുന്നുണ്ടെന്നതാണ് വസ്തുത.
9.5 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രണ്ട് എഞ്ചിന് ഓപ്ഷനുകളിലായി ആകെ നാല് വകഭേദങ്ങളിലാണ് നിലവില്‍ ക്യാപ്ച്ചര്‍ വിപണിയില്‍ എത്തുന്നത്. അടുത്തിടെ സുരക്ഷ കൂട്ടിയ ഒരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ മോഡലുകളാണ് ക്യാപ്ച്ചറിന്റെ ഇന്ത്യൻ വിപണിയിലെ എതിരാളികള്‍.
Comments are closed.