രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 110 ആയി ; മഹാരാഷ്ട്രയില്‍ മാത്രം 32 പേര്‍

ദില്ലി: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 110 ആയി എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ മാത്രം 32 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ ദമ്പതിമാര്‍ക്കും ദുബായില്‍ നിന്നെത്തിയ ആള്‍ക്കും രോഗം ഭേദമായിരുന്നു. അതേസമയം ഇറ്റലിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ എത്തിയ 211 വിദ്യാര്‍ത്ഥികളടക്കം 218 പേരെ 14 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇറാനില്‍ നിന്ന് മുംബയിലെത്തിച്ച 234 പേരെ ജയ്‌സാല്‍മീരിലെ കരസേനയുടെ ക്യാമ്പിലേക്കും മാറ്റിയിരുന്നു. എന്നാല്‍ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാക് അതിര്‍ത്തി അര്‍ദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. അതേസമയം, സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് ചേരും.

Comments are closed.