ശ്രീചിത്രയില്‍ സ്പെയിനില്‍ നിന്ന് എത്തിയ ഡോക്ടര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 43 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയില്‍ സ്പെയിനില്‍ നിന്ന് കൊറോണ ബാധയുമായി എത്തിയ ഡോക്ടര്‍ രോഗികളെ പരിശോധിക്കുകയും, കാത്ത് ലാബില്‍ ഉള്‍പ്പെടെ പ്രവേശിക്കുകയും ചെയ്തതോടെ ഇയാള്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 43 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാരെ നിരീക്ഷണത്തില്‍. എന്നാല്‍ 26 ഡോക്ടര്‍മാര്‍ രോഗബാധയ്ക്ക് അധികസാദ്ധ്യതയുള്ള ഹൈറിസ്ക് വിഭാഗത്തിലാണുള്ളത്. നിരീക്ഷണത്തില്‍ ഉള്ളവരില്‍ 18 നഴ്സുമാരും 13 സാങ്കേതിക ജീവനക്കാരും രണ്ട് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ഉള്‍പ്പെടുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ദോഹയില്‍ നിന്നുള്ള ഝഞ 506 വിമാനത്തില്‍ ഡോക്ടര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്രചെയ്ത 183 പേരെ ഇനി കണ്ടെത്താനുണ്ട്. ഇതില്‍ 27 പേര് ഡോക്ടറുടെ അടുത്ത സീറ്റുകളില്‍ ഇരുന്നവരാണ്. എന്നാല്‍ രോഗമുള്ളതായി സംശയമുണ്ടായിട്ടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ രോഗികളെ ചികിത്സിക്കുകയും, മറ്റു സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തതിനാല്‍ ആരുമായെല്ലാം ബന്ധപ്പെട്ടു, എവിടെയെല്ലാം പോയി തുടങ്ങിയ വിശദാംശങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പും ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കാന്‍ നടപടി ആരംഭിച്ചിരിക്കുകയാണ്.
നാട്ടിലെത്തിയ ശേഷം നാലു ദിവസം വീട്ടില്‍ തുടര്‍ന്ന ഡോക്ടര്‍ ഏഴിന് ഡ്യൂട്ടിക്കെത്തുകയായിരുന്നു. 11ന് രോഗം സ്ഥിരീകരിച്ചു. രോഗബാധിതനായ ഡോക്ടര്‍ രോഗികളെ പരിശോധിച്ചത് വളരെ ഗൗരവമുള്ളതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
Comments are closed.