കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ ; രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആയി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആകുമ്പോള്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സക്ക് വിധേയരാകേണ്ടതാണ്.

Comments are closed.