പനി ബാധിച്ച ടൂറിസം പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കിളിമാനൂര്‍ : പനി ബാധിച്ച ടൂറിസം പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോലി കഴിഞ്ഞ് നാട്ടിലെത്തിയ പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിച്ചു വന്നിരുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാര്‍ (38) ആണ് മരിച്ചത്. ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു.
എന്നാല്‍ പനിയുണ്ടായിരുന്നതിനാല്‍ വിനോദ് കുമാര്‍ അവിടേയ്ക്ക് പോയിരുന്നില്ല. എന്നാല്‍ രാവിലെ ഒന്‍പതു മണി വരെ ഇദ്ദേഹം ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീടാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാരപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.
Comments are closed.