ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്ക പാനീയം
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി നല്ല കിടിലന്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് നെല്ലിക്ക പാനീയം തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. എന്തൊക്കെയാണ് ഈ നെല്ലിക്കപ്പാനീയം തയ്യാറാക്കുന്നതിന് വേണ്ടി സഹായിക്കുന്ന കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. പെട്ടെന്ന് തന്നെ തയ്യാറാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ നെല്ലിക്ക പാനീയം.
എന്തൊക്കെയാണ് നെല്ലിക്ക പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍ എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ ഇവയാണ്. അഞ്ചോ ആറോ നെല്ലിക്ക, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി പൊടിയായി അരിഞ്ഞത്, നാലോ അഞ്ചോ മല്ലിയില കഴുകി വൃത്തിയാക്കിയത്. ഇവയാണ് ആവശ്യമുള്ള വസ്തുക്കള്‍.
ആദ്യമായി നെല്ലിക്ക നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുക്കുക, ഇതിലേക്ക് അരിഞ്ഞ് വെച്ച ഇഞ്ചി എടുത്ത് മിക്സ് ചെയ്യുക, മല്ലിയില കഴുകി ഇതും മിക്സ് ചെയ്യുക. മല്ലിയില ഇല്ലാത്തവര്‍ക്ക് പുതിനയില മിക്സ് ചെയ്യാവുന്നതാണ്. ഇത് എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിനോടൊപ്പം അല്പം ജീരകം, മല്ലി, ചുവന്ന മുളക് എന്നിവ പൊടിച്ച് ചേര്‍ക്കാവുന്നതാണ്.
ഈ പാനീയം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്ക്കുന്ന ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള നെല്ലിക്കയും ഇഞ്ചിയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇരുമ്പ്, കാല്‍സ്യം എന്നിവയെല്ലാം ധാരാളം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഇത് നിരവധി രോഗങ്ങളേയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളേയും സഹായിക്കുന്നുണ്ട്. നെല്ലിക്കയില്‍ ധാരാളം അയേണും കാല്‍സ്യവും അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്നത്.
പനിക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് നെല്ലിക്ക ജ്യൂസ്. ഇത് അണുബാധയേയും പനിയേയും ജലദോഷത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം തേടാവുന്നതാണ്.
പനിയും ജലദോഷവും തുടക്കമാണ് എന്ന് കണ്ടെത്തിയാല്‍ ഉടനേ തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് നെല്ലിക്ക ജ്യൂസ്. ഇതില്‍ അടങ്ങിയിട്ടുള്ള ഓരോ ഘടകങ്ങളുടേയും ഗുണങ്ങള്‍ ചില്ലറയല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
നെല്ലിക്ക നിങ്ങളുടെ രോഗപ്രതിരോധ ശേഷി വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ധാരാളം വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ രോഗപ്രതിരോധ സംവിധാനം മികച്ചതാക്കുന്നതിനും നെല്ലിക്ക നല്ലതാണ്. ഇതിലൂടെ ശ്വേതരക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.
ഇഞ്ചി ആരോഗ്യ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ജലദോഷം, തൊണ്ട വേദന, മുതലായവ സുഖപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വളരെയധികം സഹായിക്കുന്നുണ്ട്. ഈ പാനീയത്തില്‍ ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
മല്ലിയിലയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് മല്ലിയില ഇതില്‍ ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.
Comments are closed.