ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സയോ ഭക്ഷണമോ പോലും ലഭിക്കുന്നില്ലെന്ന് കോഴിക്കോട് സ്വദേശി
ചെന്നൈ: കൊറോണ വൈറസ് ഭീതി തുടരുമ്പോള്‍ ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സയോ ഭക്ഷണമോ പോലും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് ചെന്നൈ എയര്‍പോട്ടിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശിയായ സയോന രംഗത്തെത്തിയിരിക്കുകയാണ്. സയോനയെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളെന്ന് സയോന പറയുന്നു. ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല. 189750 പേരെ സ്ക്രീന്‍ ചെയ്തതില്‍ 222 സാമ്പിളുകള്‍ മാത്രമാണ് ഇതിനോടകം പരിശോധനയ്ക്ക് അയച്ചത്. അതേസമയം ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സഞ്ചരിച്ച ട്രെയിന്‍ ഏതെന്ന് പോലും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
Comments are closed.