കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നല്കിയ സ്ത്രീ അറസ്റ്റിലായി
കൊച്ചി: കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നല്കിയ സ്ത്രീ അറസ്റ്റിലായി. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് കൊച്ചിയില്‍ അറസ്റ്റിലായത്. രോഗിയാണെന്ന വ്യാജേന എത്തിയ ആള്‍ക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു. എന്നാല്‍ ഇവര്‍ സ്ഥിരമായി വ്യാജ ചികിത്സ നടത്തി വരികയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് ഇന്നലെ ജാമ്യമില്ലാക്കുറ്റം ചുമത്തി മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. മോഹനന് വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
Comments are closed.