കൊവിഡ് 19 : സംസ്ഥാനത്ത് ഈ മാസം അവസാനം വരെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതിനാലും മുന്‍കരുതല്‍ എന്ന നിലയിലും ഈ മാസം അവസാനം വരെ സംസ്ഥാനത്ത് കൂടി ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. തുടര്‍ന്ന് കൊച്ചുവേളി – മംഗളൂരു സെന്‍ട്രല്‍ അന്തോദ്യ എക്സ്പ്രസ്സും തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ്സും ഇരുവശത്തേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.
എന്നാല്‍ 20ന് എറണാകുളത്ത് നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല. എറണാകുളം കായംകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളില്‍ മെമു ഓടുന്നതല്ല. കൂടാതെ 12 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. അതേസമയം 14 ട്രെയിനുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
Comments are closed.