കണ്ണൂര്‍ പയ്യന്നൂരില്‍ ഷോപ്രിക്സ് ഷോപ്പിംഗ് മാളില്‍ തീപിടുത്തം
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഷോപ്രിക്സ് ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ പയ്യന്നൂര്‍ പുതിയബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ അടുത്താണ് ഈ ഷോപ്പിംഗ് മാളിന്റെ മുകള്‍ഭാഗത്തേക്ക് തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മൂന്ന് നില കെട്ടിടത്തിന്റെ ടെറസ് ഷീറ്റ് ഉപയോഗിച്ച് മറച്ച് പാചകശാലയാക്കിയിരുന്നു. കെട്ടുകണക്കിന് വിറകാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു സിലിണ്ടറും ഇവിടെ പൊട്ടിത്തെറിച്ചതായാണ് സൂചന. തുടര്‍ന്ന് മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പൊലീസെത്തി ഒഴിപ്പിച്ചിരുന്നു.
Comments are closed.