കൊവിഡ്-19 : രാജ്യത്ത് അഞ്ചാമത്തെ മരണം ; ജയ്പൂരില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരണപ്പെട്ടത്
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ച് രാജസ്ഥാനില്‍ ജയ്പൂരില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനായ ഇറ്റാലിയന്‍ പൗരന് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. ജയ്പൂരിനു പുറമെ ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് നാലു മരണം സംഭവിച്ചത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. പിംപിരി-ചിഞ്ച്വാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ് ഇന്ന് മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥികരീരിച്ചത്.
തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രോഗ ബാധ സ്ഥിരീരിച്ചവരുടെ എണ്ണം 52 ആയി. അതേസമയം ബംഗാളില്‍ ഇന്ന് യു.കെ യില്‍ പോയി മടങ്ങി വന്ന ആള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബംഗാളില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ലക്നൗവില്‍ പുതിയതായി നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഉത്തര്‍പ്രദേശില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി. തെലങ്കാനയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ രോഗ ബാധിതരുടെ എണ്ണം 16 ആയി.
Comments are closed.