കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്ത മലയാളിക്ക് ഒമാനില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്ത മലയാളിക്ക് ഒമാനില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഏ855 നമ്പര്‍ ഗോ എയര്‍ വിമാനത്തില്‍ ഈ മാസം 12 ന് രാവിലെ 8.40ന് കണ്ണൂരില്‍ നിന്നാണ് പുറപ്പെട്ടത്. തുടര്‍ന്ന് 16നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കുന്നതാണ്.

Comments are closed.