യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്നലെ തിരിച്ചടി

മൊറട്ടോറിയം പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ യെസ് ബാങ്കിന്റെ ഓഹരി വില ഉയര്‍ന്നെങ്കിലും സ്ഥാപക ചെയര്‍മാന്‍ അശോക് കപൂറിന്റെ വിധവ മധു കപൂര്‍ ബാങ്കിന്റെ രണ്ടര കോടി ഓഹരി വിറ്റഴിച്ചത് വിലയിടിവിന് കാരണമായി. 161 കോടി രൂപയ്ക്കായിരുന്നു വില്‍പന നടത്തിയത്.

അതേസമയം വിവാദത്തിലായിരുന്ന റാണ കപൂറും അദ്ദേഹത്തിന്റെ സ്യാലനായ അശോക് കപൂറും ചേര്‍ന്നാണു യെസ് ബാങ്ക് സ്ഥാപിച്ചത്. എന്നാല്‍ അശോക് കപൂര്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ബാങ്കിന്റെ പൂര്‍ണനിയന്ത്രണം റാണാ കപൂറിനായിരുന്നു.

Comments are closed.