നിര്‍ഭയ കേസ് : ഇന്ന് ഒരു ഉദാഹരണമാണ് നടന്നിരിക്കുന്നത് , ഇത് നേരത്തെ ആകാമായിരുന്നുവെന്ന് രേഖ ശര്‍മ
ദില്ലി: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ ഇന്ന് ഒരു ഉദാഹരണമാണ് നടന്നിരിക്കുന്നതെന്നും എന്നാല്‍, ഇത് നേരത്തെ ആകാമായിരുന്നുവെന്നും പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ രംഗത്തെത്തി.
ഇന്ന് ഒരു ഉദാഹരണം നടന്നതെങ്കിലും ഇത് നേരത്തെ ആകാമായിരുന്നു. ഇപ്പോള്‍ ആളുകള്‍ക്ക് അറിയാം അവര്‍ ശിക്ഷിക്കപ്പെടുമെന്ന്, നിങ്ങള്‍ക്ക് തീയതി നീട്ടാം, പക്ഷേ നിങ്ങള്‍ ശിക്ഷിക്കപ്പെടും രേഖ ശര്‍മ പറയുന്നു. അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം നിര്‍ഭയക്ക് നീതി ലഭിച്ചിരിക്കുന്നു.
അവളുടെ ആത്മാവിന് ഇന്ന് സമാധാനം ലഭിച്ചിരിക്കണം. നിങ്ങള്‍ കുറ്റം ചെയ്താല്‍ തൂക്കിലേറ്റപ്പെടുമെന്ന സന്ദേശമാണ് ബലാത്സംഗികള്‍ക്ക് രാജ്യം നല്‍കിയിരിക്കുന്നതെന്ന് ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ 5.30 നായിരുന്നു മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന് ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.
Comments are closed.