ജനത കര്‍ഫ്യൂ : നാളെ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിര്‍ത്തി വയ്ക്കും ; കട, കമ്പോളങ്ങളും അടഞ്ഞു കിടക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതനുസരിച്ച് ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് ജനത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിര്‍ത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും പെട്രോള്‍ പമ്പുകളും കട, കമ്പോളങ്ങളും അടഞ്ഞു കിടക്കും.
അതുപോലെ 3700ഓളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളൊന്നും ഉണ്ടാവില്ല. ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി പത്ത് മണി വരെ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ല. എന്നാല്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സര്‍വീസ് തടസമില്ല. നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ജനങ്ങളാരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യാത്രകള്‍ ഒഴിവാക്കാനും കോവിഡ്19നെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ പാലിക്കാനും പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.
Comments are closed.