ഡിസ്‌നി അതിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി+ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റ് ടൂർണമെൻറ് പുനക്രമീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസ്നി അതിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി+ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു. ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നാണ് ഡിസ്നി പ്രവർത്തിക്കുന്നത്.

ഏറ്റവും വലിയ വിനോദ വിപണികളിലൊന്നായ ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നുകൊണ്ടുള്ള സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നത് മാറ്റിവയ്ക്കുകയാണെന്ന് ഡിസ്നി ഔദ്യോഗിമായി അറിയിച്ചു. പ്രാദേശിക സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാർ വഴി ഇന്ത്യയിൽ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്ന കമ്പനി അടുത്തൊത്തും ലോഞ്ച് തിയ്യതി പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണിന്റെ തുടക്കത്തോടനുബന്ധിച്ച് ഹോട്ട്സ്റ്റാർ സേവനത്തിലൂടെ ഡിസ്നി + ഇന്ത്യയിൽ വിപണിയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലോഞ്ച് തിയ്യതി മാറ്റി വയ്ക്കുകയാണെന്ന് വാൾട്ട് ഡിസ്നി കമ്പനി എപി‌എസി പ്രസിഡന്റും സ്റ്റാർ & ഡിസ്നി ഇന്ത്യ ചെയർമാനുമായ ഉദയ് ശങ്കർ പ്രസ്താവനയിൽ പറഞ്ഞു.

സീസണിന്റെ കാലതാമസം കണക്കിലെടുത്ത്, ഡിസ്നി +ന്റെ റോൾഔട്ട് താൽക്കാലികമായി മാറ്റി വയ്ക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കൂടാതെ സേവനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതുക്കിയ പ്രീമിയർ തീയതി ഉടൻ പ്രഖ്യാപിക്കുക്കുമെന്നും ഉദയ് ശങ്കർ അറിയിച്ചു. മാർച്ച് 29 ന് ഇന്ത്യയിൽ ഡിസ്നി + സമാരംഭിക്കുമെന്ന് ഡിസ്നി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാൽ ഈ മാസം ആദ്യം ചെറിയ കൂട്ടം വരിക്കാരുമായി കമ്പനി സേവനം പരീക്ഷിക്കാൻ തുടങ്ങി. കൊറോണ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡിസ്നിയുടെ ഇന്ത്യയിലെ പദ്ധതികളെക്കുറിച്ചുള്ള പത്രസമ്മേളനവും കമ്പനി റദ്ദാക്കി.

ഏഴ് മുതൽ എട്ട് ആഴ്ച വരെ കാലയളവിൽ 60 ലധികം ഗെയിമുകൾ കളിക്കുന്ന ഐപിഎൽ സീസൺ സ്ട്രീം ചെയ്യുന്നത് ഹോട്ട്സ്റ്റാറിലെ ഏറ്റവും വലിയ ആകർഷണമാണ്. ടൂർണമെന്റ് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഐപിഎൽ സ്ടീമിങ് സേവനത്തിലൂടെ നിരവധി സ്ട്രീമിംഗ് റെക്കോർഡുകൾ സൃഷ്ടിക്കാൻ ഹോട്ട്സ്റ്റാറിനെ സഹായിച്ചു. കഴിഞ്ഞ വർഷം 25 ദശലക്ഷത്തിലധികം ആളുകൾ ഒരേസമയം ഒരു ഗെയിം കണ്ടതായി കമ്പനി അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഐ‌പി‌എൽ സീസണിന്റെ അവസാനത്തിൽ 300 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളെയും 100 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളെയും ഈ ഓൺ-ഡിമാൻഡ് സേവനം നേടിയെടുത്തു. ഓരോ വർഷവും ഐ‌പി‌എൽ അവസാനിച്ചതിന് ശേഷം ഹോട്ട്സ്റ്റാറിന്റെ ഉപയോക്തൃ അടിത്തറ 60 ദശലക്ഷത്തിൽ താഴെയാവുന്നുന്നും റിപ്പോർട്ടുകളുണ്ട്.

Comments are closed.