യുഎഇയില്‍ ആദ്യ കൊവിഡ് മരണം ; ഇതുവരെ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ ആദ്യ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്നും മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,378 പേരാണ്. എന്നാല്‍ ഇന്നലെ മാത്രം 627 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ആറായിരത്തോളം പേര്‍ക്ക് ഇറ്റലിയില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.
Comments are closed.