കൊറോണ വൈറസ് : ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില നിശ്ചയിച്ചു
ദില്ലി: കൊറോണ വൈറസ് പടരുന്നതിനാല്‍ സര്‍ക്കാര്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില നിശ്ചയിച്ചു. തുടര്‍ന്ന് 200 മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയുടെ വില 100 രൂപയാക്കി നിശ്ചയിച്ചു. മറ്റ് പായ്ക്ക് വലുപ്പത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടുമെന്ന് ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാന് പറഞ്ഞിരുന്നു. കൂടാതെ 2 പ്ലൈ (സര്‍ജിക്കല്‍) മാസ്കിന്റെ വില 8 രൂപയും 3 പ്ലൈ (സര്‍ജിക്കല്‍) മാസ്കിന്റെ വില 10 രൂപയാണ്.
ജൂണ്‍ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഇത്തരം സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില കൃത്രിമത്വവും തടയുന്നതിന് ഈ മാസം ആദ്യം സര്‍ക്കാര്‍ സാനിറ്റൈസറുകളും മാസ്കുകളും ”ആവശ്യവസ്തുക്കള്‍” ആയി പ്രഖ്യാപിച്ചിരുന്നു. ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ആള്‍ക്കഹോളിനും വില പരിധി നിശ്ചയിച്ചു.
ലൈഫ് ബോയ്, ഡൊമെക്സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചു. അതോടൊപ്പം പേഴ്സണല്‍ കെയര്‍, ഗാര്‍ഹിക ശുചിത്വ ബ്രാന്‍ഡുകളായ ലൈഫ് ബോയ് സാനിറ്റൈസര്‍, ലിക്വിഡ് ഹാന്‍ഡ് വാഷ്, ഡൊമെക്സ് ഫ്ലോര്‍ ക്ലീനര്‍ എന്നിവയുടെ വില 15 ശതമാനം കുറയ്ക്കുന്നതായി എച്ച്യുഎല് പ്രത്യേക പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
Comments are closed.