ആഴ്സനല്‍ നായകന്‍ പിയറി എമറിക് ഔബമയാങ്ങിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം

മാഞ്ചസ്റ്റര്‍: ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പകരക്കാരനാകാനായി ആഴ്സനല്‍ നായകന്‍ പിയറി എമറിക് ഔബമയാങ്ങിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീക്കം ആരംഭിച്ചു. 50 ദശലക്ഷം പൗണ്ടിന്റെ ഓഫര്‍ യുണൈറ്റഡ് മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. അതേസമയം ആഴ്സനല്‍ വിടില്ലെന്ന് ഔബമയാങ് അടുത്തിടെയും പറഞ്ഞിരുന്നു.

കഴിഞ്ഞ 7 സീസണായി യൂറോപ്പിലെ പ്രധാന ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് ഔബമയാങ്. ബൊറൂസിയക്കായി 141ഉം ആഴ്സനലിനായി 61ഉം ഗോള്‍ നേടിയിരുന്നു. അതേസമയം സെറ്റിയന്‍ ബാഴ്സലോണ പരിശീലകനായി തുടരുമെന്നാണ് വിവരം. 2020, 21 സീസണ്‍ പൂര്‍ത്തിയാക്കാന്‍ സെറ്റിയനെ അനുവദിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ അടിക്കടി കോച്ചിനെ മാറ്റുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് ക്ലബ്ബ് എന്നാണ് സൂചന.

Comments are closed.