തമിഴ്നാട്ടില്‍ പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍
കുമളി : തമിഴ്നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയില്‍ മൂന്നാമതും പിറന്ന പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റിലായി. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും 2 പെണ്‍കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ കവിതയുടെ അമ്മയുടെ അടുത്താക്കിയാണ് സുരേഷും കവിതയും ജോലിക്കു പോകുന്നത്.
എന്നാല്‍ കവിത ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിക്കുകയായിരുന്നു. അതേസമയം കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്കു ലഭിച്ചു.
പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിഞ്ഞത്. തുടര്‍ന്ന് വിഇഒ പൊലീസില്‍ പരാതി നല്കി. ആണ്ടിപ്പെട്ടി ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments are closed.