കൊവിഡ് 19 വ്യാപിക്കുമ്പോള്‍ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി

ലോകം മുഴുവന്‍ കൊവിഡ് 19 വ്യാപിക്കുമ്പേള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി വിവരം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പൊഗ്യാംഗ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് സൗത്ത് കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. അതേസമയം രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ജപ്പാനും സ്ഥിരീകരി

ച്ചു. മിസൈലുകള്‍ ജപ്പാന്റെ എക്സ്‌ക്ലുസീവ് എക്കണോമിക് സോണ്‍ വാട്ടറിന്റെ പുറത്ത് പതിച്ചതായി ജപ്പാന്‍ അറിയിച്ചിരുന്നു. അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയുടെ നിയമനിര്‍മാണസഭയായ സുപ്രീം പീപ്പിള്‍ ഏപ്രിലില്‍ നടക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

സുപ്രീം പീപ്പിളില്‍ ഏകദേശം 700 നേതാക്കള്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഉത്തരകൊറിയയില്‍ കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ല. എന്നാല്‍ ആദ്യം രോഗം ബാധിച്ചയാളെയും രോഗം ബാധിച്ച 200 സൈനികരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.

Comments are closed.