കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം യൂറോ സംഭാവന : റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി

മ്യൂണിക്ക്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം യൂറോ സംഭാവന ചെയ്തിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. തുടര്‍ന്ന് കൊവിഡിനെതിരെ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. എല്ലാവരും പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നും ലെവന്‍ഡോവ്‌സ്‌കി പറയുന്നു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെയും വലിയ തുക വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ബയേണ്‍ മ്യൂണിക്ക് താരങ്ങളായ ജോഷ്വ കിമ്മിച്ചും ലിയോണ്‍ ഗോരെസ്‌കയും ‘വീ കിക്ക് കൊറോണ’ ക്യാംപയിന് തുടക്കമിട്ടിരുന്നു. ‘വി കിക്ക് കൊറോണ’ ക്യാംപെയ്ന്‍ വഴി ഇതിനോടകം 25 ദശലക്ഷത്തിലേറ യൂറോ സമാഹരിച്ചിരിക്കുകയാണ്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്കും സംഘടനകള്‍ക്കുമാണ് സമാഹരിക്കുന്ന തുക നല്‍കുന്നത്. അതേസമയം ബാഴ്‌സലോണ അടക്കമുള്ള വമ്പന്‍ ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയാണ്. ജീവനക്കാരെ സഹായിക്കാന്‍ വിവിധ ക്ലബുകളില്‍ താരങ്ങള്‍ രംഗത്തെത്തി.

Comments are closed.