നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴു വരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ക്ക് നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴു വരെ നിര്‍ത്തിവയ്ക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു.

എന്നാല്‍ കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യത്തെത്തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.

Comments are closed.