സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റാന്‍ തീരുമാനിച്ച് ബ്രസീലിലെ ഫുട്ബോള്‍ ക്ലബുകള്‍
റിയൊ ഡി ജനീറൊ: റിയോ ഡി ജനീറോയിലും സാവോ പോളോയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി കൂടുന്ന സാഹചര്യത്തില്‍ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രസീലിലെ ഫുട്ബോള്‍ ക്ലബുകള്‍. ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ഫ്ളെമംഗോ ലോകത്തിലെ ഏറ്റവും പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാനയാണ് വിട്ടുനല്‍കിയത്.
തുടര്‍ന്ന് പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഫ്ളെമംഗോ പ്രസിഡന്റ് റുഡോള്‍ഫോ ലാന്‍ഡിം വ്യക്തമാക്കി. സാവോപോളോയിലെ പകേംബു മുനിസിപ്പല്‍ സ്റ്റേഡിയം ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റി. കൂടാതെ കൊറിന്ത്യന്‍സ് ക്ലബ് സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും താല്‍ക്കാലിക ആശുപത്രിക്കായി വിട്ടുനില്‍കി.
വിഖ്യാതമായ സാന്റോസ് ക്ലബ് ഹോം ഗ്രൗണ്ടില്‍ സ്വന്തമായി ആശുപത്രി തുടങ്ങി. അതേസമയം വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വളരെക്കൂടുമെന്നാണ് ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റ നല്കുന്ന മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍കൂടുതല്‍ ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ വിട്ടുനല്കുന്നതാണ്.
Comments are closed.