മമ്മൂട്ടി എഴുതിയ കുറിപ്പിനെ അഭിനന്ദിച്ച് സന്ദീപ് ദാസ്

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ചിലരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയാണ്. ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ കുറിച്ച് മമ്മൂട്ടി എഴുതിയ കുറിപ്പിന് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് ദാസ്.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഞാന്‍ വെറുക്കാന്‍ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി. ചെറുപ്പം മുതല്‍ക്ക് മോഹന്‍ലാലിനോടായിരുന്നു ആരാധന. ലാലിന്റെ പക്ഷം ചേര്‍ന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു സ്‌കൂള്‍ കാലഘട്ടത്തിലെ എന്റെ പ്രധാന വിനോദം. പക്ഷേ ഇപ്പോള്‍ മമ്മൂട്ടിയോട് ആദരവും സ്‌നേഹവും മാത്രമേയുള്ളൂ. കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !

Comments are closed.