അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ബീറ്റ്റൂട്ട്
ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളും അമ്മക്കും കുഞ്ഞിനും ഗുണങ്ങള്‍ നല്‍കുന്നതാണ്. ബീറ്റ്റൂട്ട് ഇത്തരത്തില്‍ അമ്മയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്നും എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ബീറ്റ്റൂട്ടിലൂടെ ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാം. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഗര്‍ഭകാലം വളരെയധികം മെച്ചപ്പെട്ടതായി മാറുന്നുണ്ട്.
കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബീറ്റ്റൂട്ടോ അല്ലെങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. കാരണം ബീറ്റ്റൂട്ടില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിനുണ്ടാവുന്ന ജനനവൈകല്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി കുറയുന്നുണ്ട്. എന്നാല്‍ ഇതിനെ വര്‍ദ്ധിപ്പിക്കുന്നതിനും പെട്ടെന്ന് നിങ്ങളെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. അണുബാധകള്‍ പെട്ടെന്ന് ഏല്‍ക്കുന്നവര്‍ക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിലൂടെ ഗര്‍ഭകാലത്ത് കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുള്ള അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. കാരണം രക്തത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ആണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
അനീമിയ പോലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭാവസ്ഥയില്‍ സാധാരണമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ അനീമിയ എന്ന പ്രശ്നത്തിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.
കുഞ്ഞിന്റെ വളര്‍ച്ച ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ആരോഗ്യമുള്ള ഭ്രൂണത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ മറ്റ് പ്രശ്നങ്ങളില്ലാതെ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് അമ്മക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കൂടാതെ ഗര്‍ഭകാലത്തുണ്ടാവുന്ന ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്.
എന്തിനും ആരോഗ്യ ഗുണത്തോടൊപ്പം തന്നെ പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ബീറ്റ്റൂട്ട് അധികം കഴിക്കുന്നവരില്‍ ഛര്‍ദ്ദി, മനം പിരട്ടല്‍, ഡയറിയ, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് സാധ്യതയുണ്ട്. ചിലരില്‍ കിഡ്നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്.
Comments are closed.