ആളുകളുടെ മാനസികമായ ആരോഗ്യം പരിഗണിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ്
കൊച്ചി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 14 ദിവസത്തോളം മറ്റുള്ളവരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന ആളുകളുടെ മാനസികമായ ആരോഗ്യം പരിഗണിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക് പ്രത്യേക കൗണ്‍സിലിങ് നല്കാന് തീരുമാനിച്ചു. തുടര്‍ന്ന് ഓരോ പ്രദേശത്തേക്കും ഒരു കൗണ്‍സിലര്‍മാരെ നിയമിക്കും. ഒരു ദിവസം 60ഓളം ആളുകളെ ഇവര്‍ കൗണ്‍സിലിങ്ങിന് വിധേയരാക്കും. മാനസിക സമ്മര്‍ദ്ദം കൂടുതല്‍ അനുഭവിക്കുന്നവരെ ദിവസവും വിളിച്ചു കൗണ്‍സിലിങ് നല്‍കും.
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ കൗണ്‍സിലര്‍മാര്‍ കൂടാതെ സ്കൂള്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലര്‍മാരും, ഐസിടിസിയുടെ കൗണ്‍സിലര്‍മാരും, മറ്റ് സന്നദ്ധ സംഘടനകളില്‍ പെട്ട കൗണ്‍സിലര്‍മാരും നിലവില്‍ ഈ കൗണ്‍സിലിങ് സംഘത്തിലുണ്ട്. ഇതിനായി ഓരോ പ്രദേശത്തും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ആയ ഡോ. സൗമ്യരാജിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. കൂടാതെ മദ്യം ഉപയോഗിക്കുന്ന ആളുകള്‍ക്കും പ്രത്യേക കൗണ്‍സിലിങ് നല്േണ്ടതാണ്.
Comments are closed.