പാലക്കാട് വിക്ടോറിയ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സൗകര്യങ്ങളില്ല ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയെന്ന് പരാതി

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും പരാതി. കൃത്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ലെന്നാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നവര്‍ പറയുന്നത്.

ഡി.എം.ഒയും ഇതുവരെ ഇവിടെ എത്തിയില്ല എന്നും ആളുകള്‍ പറയുന്നു. അതേസമയം 132 പേരാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 8 സ്ത്രീകളും ഉള്‍പ്പെടും. ഇന്ന് പുലച്ചെയാണ് ഇവരെയെല്ലാം എത്തിച്ചത്.

Comments are closed.