കാസര്‍കോട് ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ; വിലക്കുകള്‍ ലംഘിക്കുന്നവരെ ജയിലില്‍ അടയ്ക്കും

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ വിലക്കുകള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. തുടര്‍ന്ന് കാസര്‍കോടിനെ ആറു സോണുകളായി തിരിച്ച് ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കി. ജില്ല പൊലീസ് മേധാവിയടക്കം മൂന്ന് എസ്പിമാര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും.

വിജയ് സാഖറെയ്‌ക്കൊപ്പം ഉത്തരമേഖല ഐജി അശോക് യാദവിനുമായിരിക്കും ജില്ലയില്‍ പൊലീസിന്റെ പൂര്‍ണ നിയന്ത്രണം. വിട്ടിലിരിക്കാത്തവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ താമസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് എടുക്കുന്നതിനൊപ്പം, സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റും. നിരത്തുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് ഗതാഗതം നിയന്ത്രിക്കാനും കൂടാതെ അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ പെട്ടെന്ന് തന്നെ വീട്ടിലേയ്ക്ക് മടങ്ങണമെന്നും ഐജി വ്യക്തമാക്കി.

Comments are closed.