സ്വിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ സ്വിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 1.2 ലിറ്റര്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും ഈ പതിപ്പ് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ K12B പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായിട്ടാകും പുതിയ എഞ്ചിന്‍ നല്‍കുക. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച 2020 ഡിയസറിന് സമാനമായിരിക്കും വാഹനത്തിലെ മറ്റ് മാറ്റങ്ങള്‍.

പുതിയ ഡ്യുവല്‍ജെറ്റ് എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. നിലവില്‍ വിപണിയില്‍ ഉളള പതിപ്പിനെക്കാള്‍ 7 bhp യോളം കരുത്ത് അധികം സൃഷ്ടിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാനുവല്‍ പതിപ്പിന് 24.12 കിലോമീറ്ററും, എഎംടി പതിപ്പിന് 23.26 കിലോമീറ്ററും വരെ മൈലേജ് ലഭ്യമായേക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 21.21 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഇതിന് സഹായിക്കുന്ന സ്റ്റാര്‍ട്ട്, സ്റ്റോപ്പ് സിസ്റ്റവും വാഹനത്തില്‍ ഉണ്ടാകും.

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ കൂടി കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പുതുക്കിയ ഗ്രില്‍, പുതുക്കിയ ടെയില്‍ ലാമ്പ് എന്നിവയാകാം പുറമേ ഉള്ള മാറ്റങ്ങള്‍. മാരുതി ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചേക്കും. നവീകരിച്ച അപ്‌ഹോള്‍സ്റ്ററി, പുതുക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം അകത്തളത്തിലെ സവിശേഷതകളാകും. വരും മാസങ്ങളില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും.

വില പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും 5.19 ലക്ഷം രൂപ മുതല്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവരാകും എതിരാളികള്‍.

കാറിന്റെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിറകില്‍ ഹൈബ്രിഡ് ബാഡ്ജ് പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ കാഴ്ച്ചയില്‍ ഇപ്പോഴത്തെ സ്വിഫ്റ്റുതന്നെയാണ് പുതിയ മോഡലും. 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് K12C പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റ് ഹൈബ്രിഡിന്റെ കരുത്ത്.

എഞ്ചിന് 89 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 10kW ശേഷിയുള്ള വൈദ്യുത മോട്ടോറിന്റെ പിന്തുണയും എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സ്.

സ്വിഫ്റ്റ് ഹൈബ്രിഡിന്റെ രാജ്യാന്തര മോഡലുകളില്‍ 48V ശേഷിയുള്ള ഹൈബ്രിഡ് സംവിധാനമാണ് സുസുക്കി നല്‍കുന്നത്. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈ അവതാരങ്ങളില്‍ ഒരുങ്ങുന്നതും.

Comments are closed.