രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
ബാഹുബലി എന്ന ചിത്രത്തിനു ശേഷം രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ തുടങ്ങിയ സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് രൗദ്രം രണം രുധിരം എന്നാണ്.
ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എന്‍ടിആറും അഭിനയിക്കുന്നു. അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം. ജൂനിയര്‍ എന്‍ ടി ആര്, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കോസ്റ്റ്യൂം രാമ രാജമൗലി. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Comments are closed.