ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏഴരക്കോടി രൂപ സംഭാവന നല്കി ഹോളിവുഡ് നടി
വാഷിങ്ടണ്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏഴരക്കോടി രൂപ സംഭാവന നല്കി ഹോളിവുഡ് നടി ആഞ്ജലീന ജോളി. സ്കൂളുകള്‍ അടച്ചതിന് പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ‘നോ കിഡ് ഹങ്ക്രി’ എന്ന സംയുക്ത സംഘടനയ്ക്കാണ് നടി പണം കൈമാറിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചതിന് പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവപ്പെട്ട കുട്ടികളുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുഞ്ഞുങ്ങളുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നതെന്നും വിശപ്പ് അനുഭവിക്കുന്ന, ഭക്ഷണം ശരിയായി ലഭിക്കാത്ത കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സംഘടനയെന്നും ആഞ്ജലീന പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Comments are closed.