കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യു.എസ് ഇന്ത്യക്കൊപ്പം

വാഷിംഗ്ടണ്‍: കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യു.എസ് ഇന്ത്യക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് അറിയിച്ചു. അതേസമയം അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇറ്റലിയ്ക്ക് പിന്നാലെ തന്നെ അമേരിക്കയും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്, 800ലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയില്‍ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ അറിയിപ്പ്.

എന്നാല്‍ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നല്‍കി. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കുന്നു എന്നതാണ് പാക്കേജ്. അതേസമയം എല്ലാ രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും മരുന്ന് പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Comments are closed.