ബജറ്റ് കോംപാക്ട് എസ്യുവികളിലും സണ്‍റൂഫ് ഒരുക്കുകയാണ് റെനോയും നിസാനും

ഫ്രഞ്ച് കാർ‌ നിർമാതാക്കളായ റെനോയും ജാപ്പനീസ് പങ്കാളിയായ നിസാനും അവരുടെ വരാനിരിക്കുന്ന ബജറ്റ് കോം‌പാക്‌ട് എസ്‌യുവികളിലും ആകാശം കാണാനുള്ള സൺറൂഫ് ഒരുക്കുകയാണ്.

ഈ നീക്കം റെനോ HBC, നിസാൻ EM2 എന്നിവ സൺറൂഫ് ഉള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളാക്കും. നിലവിൽ ഫാക്‌ടറി ഘടിപ്പിച്ച സൺറൂഫ് ഉള്ള ഏറ്റവും താങ്ങാവുന്ന കാർ ഹോണ്ട WR-V ആണ്.

റെനോ HBC കിഗർ എന്നും നിസാന്റെ EM2 മാഗ്‌നൈറ്റ് എന്നും ഇന്ത്യൻ വിപണിയിൽ അറിയപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. അവരുടെ CMF-A+ പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക. കിഗറും മാഗ്‌നൈറ്റും സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത ഓഡിയോ നിയന്ത്രണങ്ങളും അവതരിപ്പിക്കും. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ട്രൈബറിൽ ലഭ്യമല്ലാത്ത മറ്റ് സവിശേഷതകൾ എന്നിവയും വാഗ്‌ദാനം ചെയ്യും.

റെനോ, നിസാൻ മോഡലുകൾക്ക് കരുത്ത് പകരുന്നത് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഇത് 95 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടും.

നിസാൻ മാഗ്‌നൈറ്റ് 2020 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ റെനോ കിഗർ 2020 ജൂലൈയിലും ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും. ചെറു കാറുകളിൽപോലും സൺറൂഫ് എന്ന ഫീച്ചർ ഇതിനോടകം തന്നെ പല ബ്രാൻഡുകളും അവതരിപ്പിച്ചു കഴിഞ്ഞു. ആളുകൾ വാഹനം വാങ്ങാനുള്ള പ്രധാനകാരണം തന്നെയായി ഇത് മാറികഴിഞ്ഞതും വസ്‌തുതയാണ്.

Comments are closed.