പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സതീഷ് ഗുജ്റാള്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരനും എഴുത്തുകാരനും മുന്‍പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ സഹോദരനുമായ സതീഷ് ഗുജ്റാള്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ത്യന്‍ വിഭജനകാലത്തും അടിയന്തിരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായ അദ്ദേഹം മികച്ച ഒരു ശില്‍പി കൂടിയായിരുന്നു.

1925ല്‍ പാക്കിസ്താനില്‍ ജനിച്ചു. ലഹോറിലെ മയോ ആര്‍ട്സ് സ്‌കൂളിലും മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്സിലും ചിത്രകല പഠിച്ചു. 1952 മുതല്‍ 74 വരെ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രശസ്ത നഗരങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനം നടന്നു. ഡിയാഗോ റിവേറ, ഡേവിഡ് അല്‍ഫ്രോ എന്നിവരുടെ ശിഷ്യനായിരുന്നു.

ഡല്‍ഹിയിലെ ബെല്‍ജിയം എംബസി കെട്ടിടം അദ്ദേഹത്തിന്റെ രൂപകല്‍പന ആയിരുന്നു. 1999ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ: കിരണ്‍. മക്കള്‍: മോഹിത് ഗുജറാള്‍, അല്‍പനാ ഗുജ്റാള്‍, രസീല്‍ ഗുജ്റാള്‍.

Comments are closed.