തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ 17 കാരി ചികിത്സയിലിരിക്കെ മരിച്ചു

കൊച്ചി: കൊച്ചിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ കങ്ങരപ്പടി സ്വദേശിയായ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 17 കാരി പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതേസമയം അയല്‍വാസിയായ കാഞ്ഞങ്ങാട് സ്വദേശി സിബി എന്നയാള്‍ തന്നെ പതിവായി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു.

സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാല്‍ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അയല്‍വാസിയായ സിബി എന്നയാള്‍ റിമാന്റിലാണ്.

Comments are closed.