സൗദിയില്‍ കൊവിഡ് മരണം മൂന്നായി ; പുതുതായി 112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മരണം മൂന്നായി. ഇന്നലെ പുതുതായി 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1012 ആയി. ആദ്യ മരണം രജിസ്റ്റര്‍ ചെയ്തതും മദീനയിലായിരുന്നു. 51 വയസുള്ള അഫ്ഗാന് പൗരനായിരുന്നു അത്. ശേഷം മക്കയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടും മൂന്നും മരണങ്ങള് ഏത് രാജ്യക്കാരുടേതെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്നലെ നാലുപേര്‍ കൂടി സുഖം പ്രാപിച്ചു.
രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി. മക്കയില്‍ 26ഉം താഇഫില്‍ 18ഉം ജിദ്ദയില്‍ 13ഉം ദമ്മാമില്‍ ആറും ഖത്വീഫില്‍ അഞ്ചും മദീനയില്‍ മൂന്നും അല്‍ഖോബാറിലും ഹൊഫൂഫിലും രണ്ടുവീതവും ദഹ്റാന്‍, ബുറൈദ, ഖഫ്ജി എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ വീതവും പുതുതായി രജിസ്റ്റര്‍ ചെയ്തു.
ഇവരില്‍ 12 പേര് കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരായിരുന്നു. അതേസമയം കുവൈത്തുമായി സൗദി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന പട്ടണമായ ഖഫ്ജിയില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ മക്ക, മദീന, റിയാദ് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം 15 മണിക്കൂറായി ദീര്‍ഘിപ്പിച്ചത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
Comments are closed.