രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 873 ആയി ; 24 മണിക്കൂറിനിടെ 149 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 873 ആയി. 24 മണിക്കൂറിനിടെ 149 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 19 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ ഇതുവരെ 159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈയില്‍ അഞ്ചും നാഗ്പൂരില്‍ ഒരാള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ 28 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ് അറിയിച്ചിരുന്നു. കര്‍ണാടകയില്‍ ഇതുവരെ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. അതേസമയം ഗുജറാത്തില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാനില്‍ 48 പേര്, ഉത്തര്‍പ്രദേശില്‍ 45 പേര്, ഡല്‍ഹിയില്‍ 39 പേര്, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളില്‍ 33, 38 വീതവും തമിഴ്നാട്ടിലും മധ്യപ്രദേശിലും 38 ഉം 30 വീതവും ജമ്മു കശ്മീരില്‍ 18 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ മരിച്ചിരുന്നു.
Comments are closed.