കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു ; സഹപാഠികള്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മൂന്ന് പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം കണ്ടെത്തിയത്. പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. അതേസമയം പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലായിരുന്നു.

അതേസമയം പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കുട്ടിക്ക് ഒപ്പം എസ്എസ്എല്‍സി പരീക്ഷ എഴുതിയവരും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

Comments are closed.